മമ്പറം സ്വദേശിനി ബംഗളുരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

Kannur

കൂത്തുപറമ്പ്: അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് പോയ 24കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മമ്പറം സ്വദേശിനിയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും മകളാണ് മരണപ്പെട്ട നിവേദ്യ (24).