കണ്ണൂർ:അർഹതപ്പെടാത്ത ക്ഷേമ പെൻഷൻ വാങ്ങുന്നവരെ സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്നത് അതിശയമുണ്ടാക്കുന്നുവെന്നും ഇതിൽപ്പെടാത്ത ജീവനക്കാർക്ക് കളങ്കമുണ്ടാക്കിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നത് അവർ ഭരണവിലാസക്കാരായത് കൊണ്ടാണെന്നും കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയാരോപിച്ചു.

മുഖം നോക്കാതെ ഇത്തരക്കാർക്കെതിരെ മാതൃകപരമായ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്വന്തം സാമ്പത്തിക നില മറച്ചുവെച്ചു തെറ്റായ രീതിയിൽ ക്ഷേമ പെൻഷൻ കൈപ്പറ്റിയവർ ആരായാലും അവരുടെ പേര് വിവരം ‘വെളിപ്പെടുത്തുവാൻ തയ്യാറാകാത്ത ഈ സർക്കാർ, വളരെ തരംതാണ പെൻഷൻ തട്ടിപ്പിന് കൂട്ട് നിൽക്കുകയാണെന്നും ധനകാര്യ വകുപ്പിൻ്റെയും ധനമന്ത്രിയുടെയും പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണീ സംഭവം മെന്നും യോഗം ചൂടിക്കാട്ടി.
ഡി.സി.സി.ഓഫീസിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.കരുണാകരൻ, സെക്രട്ടറിമാരായ ടി.വി ഗംഗാധരൻ, പി.സി വർഗീസ്, സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ പി.അബൂബക്കർ ,പി രാഘവൻ, തങ്കമ്മ വേലായുധൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, കെ.സി രാജൻ, വി.ലളിത, കെ.ബാലൻ, എം.വി ഗോവിന്ദൻ ,ഡോ.വി.എൻ രമണി, എം.പി കൃഷ്ണദാസ്,എൻ.തമ്പാൻ, സി.വി കൃഷ്ണൻ, പി.കൃഷ്ണൻ, നാരായണൻ കൊയറ്റി പ്രസംഗിച്ചു.