രാജ്യത്തെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്
തിരുവനന്തപുരം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാര പ്രഖ്യാപനം ഇന്ന് നടന്നു. പി.ആർ. പ്രവീൺ പ്രസിഡൻ്റും എം.രാധാകൃഷ്ണൻ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയാണ് പ്രസ്ക്ലബിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇൻ്റർനാഷണൽ അവാർഡ് ലഭിച്ചതിൽ തലസ്ഥാനത്തെ പത്രപ്രവർത്തകർ ഒന്നടങ്കം ആഹ്ളാദം പങ്കുവെയ്ക്കുകയാണ്.
വിദ്യാർത്ഥികൾക്കായുള്ള ജേർണലിസം പി.ജി ഡിപ്ലോമ കോഴ്സും,
ഉദ്യോഗസ്ഥരായവർക്കും പ്രായപരിധിയില്ലാതെ, ജേർണലിസത്തിൽ താല്പര്യമുള്ള ബിരുദധാരികൾക്കും പഠിക്കാവുന്ന കണ്ടൻസ്ഡ് ജേർണലിസം കോഴ്സും ഐ.ജെ.റ്റി നടത്തുന്നുണ്ട്.