പുത്തരിക്കണ്ടം മൈതാനിയിൽ നെയ്യാർ എന്ന പേരിലാണ് ഈ വർഷത്തെ സ്കൂൾ കലോത്സവം ഭക്ഷണപ്പുര ഒരുക്കിയിരിക്കുന്നത്. മത്സരാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സംഘാടകർക്കും ഇവിടെയാണ് ഭക്ഷണം.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എ മാനം ഓരോ ദിവസവും ഭക്ഷണപ്പുര സന്ദർശിക്കുന്നുണ്ട്. ഇരിപ്പിടങ്ങൾ എപ്പോഴും നിറഞ്ഞു കവിഞ്ഞിരുന്നു എങ്കിലും എല്ലാവരും സംതൃപ്തിയോടെ ഊണു കഴിച്ചു മടങ്ങുന്നു. ചിട്ടയോടെ വളണ്ടിയർമാർ വിളമ്പുന്നു.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. ഒരേസമയം 2500 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഈ സംവിധാനം സംസ്ഥാന സ്കൂൾ യുവജനോത്സവത്തെ പോലെ തന്നെ ചരിത്രത്തിൽ ഇടം പിടിക്കുന്നതാണ്. ഇവിടെ തയ്യാറാക്കിയ ഓരോ വിഭവവും കേരള തനിമ വിളിച്ചോതുന്നതും രുചികര വുമാണ്.
ദിവസം മൂന്നു നേരമായി 30,000 ത്തിലധികം പേർക്ക് ഭക്ഷണം വിളമ്പുന്ന ഈ വിപുലമായ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് സംഘാടക സമിതിയും അധ്യാപക സംഘടനകളുമാണ്. സന്നദ്ധ സംഘടനകളിലെ വനിതാ വോളണ്ടിയർമാർ എല്ലാവരും സഹായത്തിനുമുണ്ട്.