തിരുവനന്തപുരം: നാഷണൽ ക്ലീൻ കേരള കോൺക്ലേവ് ൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ ഉൽപ്പന്നങ്ങളുടെ സ്റ്റാൾ കേരള ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സന്ദർശിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മ സേന സംരംഭക മാതൃക മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തി അവാർഡ് നേടിയ കൊല്ലയിൽ ഗ്രാമപഞ്ചായത്തിനെയും ഹരിതകർമ്മ സേനാ പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.