തിരുവനന്തപുരം :500-ൽ അധികം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് ടെലിമെഡിസിൻ ക്ലീനിക്ക് ഉദ്ഘാടനം ചെയ്തു. അമ്പൂരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന 12 നഗറുകളിലെ 500 കുടുംബങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച, വിവ നബാർഡിൻ്റെ സംയോജിത ഗോത്രവികസന പദ്ധതിയുടെ ഭാഗമായി, നിംസ് മെഡിസിറ്റിയും സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, അമ്പൂരി ഗ്രാമ പഞ്ചായത്ത്, കെയർ ഹെൽത്ത്ടെക് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായി അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡിൽ അയ്യവിളാകം മുണ്ടൻകാണി സ്‌മാരക കമ്മ്യൂണിറ്റി ഹാളിൽ നിംസ് ടെലിമെഡിസിൻ ക്ലിനിക്കിൻ്റെ ഉദ്ഘാടന കർമ്മം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.താണുപിളള അധ്യക്ഷത വഹിച്ച യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സലാരാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്‌ടർ ഡോ. രേണുരാജ്, നബാർഡ് സി.ജി.എം ബൈജു എൻ. കുറുപ്പ് , വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി, ഐറ്റിടിപി പ്രോജക്ട് ഓഫീസർ എം. മല്ലിക, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ ഉപദേഷ്‌ടാവും സിറ്റിസൺ ഇന്ത്യ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ടി.കെ.എ. നായർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, കെയർ ഹെൽത്ത്ടെക് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ ചന്ദ്രമൗലി, റ്റിസിഎസ് ഫൗണ്ടേഷൻ ഭാരവാഹി രാജ ബൗമിക്, വിവ ഡയറക്‌ടർ ഡോ. എസ്.എൻ. സുധീർ, തൊടുമല വാർഡ് മെമ്പർമാരായ അഖിലാ ഷിബു, അജികുമാർ എസ്.റ്റി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.