തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കുക. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ലീവ് സറണ്ടർ പുനസ്ഥാപിക്കുക, സിവിൽ സ്‌റ്റേഷൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.
കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഗേഷ്, ജോർജ് ആൻ്റണി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രസന്ന കുമാർ, വി.സി. ഷൈജി ഷൈൻ, ഷമ്മി എസ്. രാജ്, എസ്.എസ്. സജി, ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.വി ബിജു, രതീഷ് രാജൻ, നേതാക്കളായ എസ്.ഷാജി, ആർ.കെ ശ്രീകാന്ത്, നൗഷാദ്, അജി, എസ്.ഒ. ഷാജികുമാർ, ഐ. എൽ. ഷെറിൻ, ബിജു,അനൂജ്, സജു പ്രകാശ് സുരേഷ്‌കുമാർ,വനിതാ ഫോറം കൺവീനർ റെനി, ഷൈൻ കുമാർ, ഷിബി, എസ്.ആർ. ബിജുകുമാർ, പി.എസ്. അനിൽകുമാർ ,പി.എസ്. അജയാക്ഷൻ , എസ്. ഷിബു , വി. അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.