കോഴിക്കോട് : സിറ്റിസൗത്ത് മണ്ഡലങ്ങളിലെ വിവിധ മദ്‌റസകളിലെ സര്‍ഗ പ്രതിഭകള്‍ മാറ്റുരച്ച എം.എസ്.എം, സി.ഐ.ഇ.ആര്‍ സര്‍ഗോത്സവത്തില്‍ ഖുബ എജ്യുഹോം മദ്‌റസാ ഓവറോള്‍ ചാമ്പ്യന്മാരായി. സലഫിയ്യ മദ്‌റസ ചക്കുംകടവ് റണ്ണര്‍ അപ്പായി. ഇംദാദുദ്ദീന്‍ മദ്‌റസ തിരുവണ്ണൂരിനാണ് മൂന്നാം സ്ഥാനം. കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുനാസര്‍ പികെ, കൗണ്‍സിലര്‍ കെ നിര്‍മല എന്നിവര്‍ സമ്മാനദാനവും നിര്‍വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രതിനിധി മുഹമ്മദലി ആശംസകളര്‍പ്പിക്കുകയും മണ്ഡലം ഭാരവാഹികളായ അശ്‌റഫ്, കെ പി അബ്ദു റഹ്മാന്‍ ഖുബ, അസ്സു കുറ്റിയില്‍പ്പടി, കബീര്‍ ഒളവണ്ണ, സഫൂറ ടീച്ചര്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഹമീദ് കല്ലായി, അബ്ദുസ്സലാം മാസ്റ്റര്‍, ജംഷിദ് എന്നിവര്‍ പ്രസംഗിച്ചു.
