ദേശീയ യുവജന ദിനത്തിൽ കായിക താരങ്ങളെ ആദരിച്ചു

Kozhikode

ആയഞ്ചേരി : ദേശീയ യുവജ ദിനത്തിൽ കായിക താരങ്ങളായ റാഷിദ് ടി.പി,സഫ്‌വാൻ . എൻ, സുഹൈർ എ.കെ, ഫായിസ് സി. കെ, ഷെരീഫ്, താഹിർ,റാസി തുടങ്ങിയവരെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ഗോൾഡ് മെഡൽ നൽകി ആദരിച്ചു. കേരളോത്സവത്തിലെ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ വിജയങ്ങൾ നേടിയ പ്ലയേഴ്സ് മംഗലാടിൻ്റെ സാരഥികൾ നാടിനും കായിക മേഖലയ്ക്കും ഉണർവ്വ് പകർന്ന് കൊണ്ടിക്കുകയാണ്. മഹത്തരമായ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം കൊടുക്കാൻ പ്ലയേഴ്സ് ക്ലബിന് കഴിയണം.

സ്നേഹസാഹോദര്യം ലോകത്തിന് പകർന്ന് കൊടുത്ത ലോകഗുരു സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. മാറിയ കാലഘട്ടത്തിൽ യുവത്വം തളരാതെ സൂക്ഷിക്കേണ്ടത് ദേശ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും മെമ്പർ പറഞ്ഞു.പനയുള്ളതിൽ അമ്മത് ഹാജി, പോക്കർ തൈക്കണ്ടിപ്പൊയിൽ, അമ്മദ് കൊക്കമ്മൽ തുടങ്ങിയവർ പങ്കെടുത്തു