തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ “അറബി ഭാഷാ പഠനം: ഇന്ത്യയിലും വിദേശത്തും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര അറബിക്ക് സെമിനാർ നടത്തുന്നു. ജനുവരി 14 ന് രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിലാണ് പ്രോഗ്രാം.
നൈജീരിയ യോബ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ സഈദ് ഹുദവി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി അധ്യക്ഷത വഹിക്കും. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ ഇബ്രാഹിം ഹാജി എലാങ്കോട് , മാനേജർ എം പി അഹമദ് ബഷീർ, റമീസ് പാറാൽ, നജീബ് പുന്നോൽ എന്നിവർ സംബന്ധിക്കും.
വിവിധ സെഷനുകളിലായി കടവത്തൂർ എൻ ഐ എ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ പി മുഹമ്മദ് സലീം , ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റീജനൽ സെൻ്റർ ഡയറക്ടർ ഡോ. അബ്ദുൽ ഗഫൂർ സി വി , കടവത്തൂർ എൻ ഐ എ കോളേജിലെ പ്രൊഫ. അൻവർ പി കെ, ഡോ. അഫ്സൽ അഹമ്മദ്, ദാറുൽ ഇർഷാദ് അറബിക്ക് കോളേജിലെ അറബിക്ക് വിഭാഗം തലവൻ പ്രൊഫ. ഹുമയൂൺ കബീർ, ഡോ. ഇസ്മായിൽ പി കെ, ഡോ. മുഹമ്മദ് അഷറഫ് കളത്തിൽ, ഡോ. മുസഫർ മുഹമ്മദ്, പ്രൊഫ. മറിയു, പ്രൊഫ. ആഷിദ് വി എസ് , പ്രൊഫ. ഷിഹാബ് അലി, പ്രൊഫ. ജുബൈരിയത്ത് ബീബി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കുമെന്ന് സെമിനാർ കോഡിനേറ്റർ ഡോ. ഷഫീഖ് പി.പി അറിയിച്ചു.