എം. എസ്.എം കോഴിക്കോട് ജില്ലാ സർഗോൽസവത്തിന് മറ്റന്നാൾ തുടക്കം

Kozhikode

കോഴിക്കോട് : എം.എസ്. എം – സി.ഐ ഇ ആർ ജില്ലാ മദ്റസ സർഗോൽസവത്തിന് മറ്റന്നാൾ (ജനുവരി 18 ശനി)തുടക്കമാകും. സ്റ്റേജിതര മൽസരങ്ങൾ 18 ന് തിരുവണ്ണൂർ ഇംദാദുദ്ദീൻ ഹാളിലും സ്റ്റേജ് മൽസരങ്ങൾ 19 ന് കിണാശ്ശേരി ഒലീവ് പബ്ലിക് സ്കൂളിലുമാണ് നടക്കുന്നത്.ആറ് വേദികളിൽ കിഡ്സ് , ചിൽഡ്രൻ , സബ്ജൂനിയർ , ജൂനിയർ , ടീൻസ് വിഭാഗങ്ങളിലായി അറുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും .

മറ്റന്നാൾ ( ശനി ) രാവിലെ 8.30 ഡപ്യൂട്ടി മേയർ സി .പി മുസാഫർ അഹമ്മദ് സർ ഗോൽസവം ഉദ്ഘാടനം ചെയ്യും . സ്വാഗത സംഘം ചെയർമാൻ എം ടി. അബ്ദുൽ ഗഫൂർ മദനി അധ്യക്ഷത വഹിക്കും . ഞായറാഴ്ച കിണാശ്ശേരിയിൽ നടക്കുന്ന സമാപനത്തിൽ അഹമ്മദ് ദേവർകോവിൽ എം.എൽ .എ സമ്മാനങ്ങൾ വിതരണം ചെയ്യും . കിണാശ്ശേരി ടൗണിൽ നടത്തുന്ന ബാല സർഗ റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണി നിരക്കും . ജില്ലയിലെ 10 മണ്ഡലങ്ങളിൽ നടന്ന സർഗോൽസവത്തിൻ്റെ തുടർച്ചയായാണ് ജില്ലാ സർഗോൽസവം സംഘടിപ്പിക്കുന്നത്. സർഗോൽസവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ അബ്ദുൽ മജീദ് പുത്തൂരും പ്രോഗ്രാം കൺവീനർ ഫഹീം മൂഴിക്കലും അറിയിച്ചു.