അനുമോദനം സംഘടിപ്പിച്ചു

Kannur

പാറാൽ : സി ഐ ഇ ആർ തലശ്ശേരി മണ്ഡലം മദ്രസ്സാ സർഗോത്സവത്തിൽ 192 പോയിൻ്റ് നേടി ഓവറോൾ ചാംപ്യൻമാരായ പാറാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രധാനധ്യാപകൻ അബ്ദുൽ ഖാദർ സുല്ലമി അധ്യക്ഷത വഹിച്ചു.
മഹൽ സെക്രട്ടറി ശുകൂർ വി.ടി, കമ്മിറ്റി അംഗങ്ങളായ മുനവർ എം പി, ആബിദ് സി.കെ, ഹാഷിം ഹിൽടോപ്പ്, ബഷീർ കെ സി എന്നിവർ സംബന്ധിച്ചു.

അബ്ദുൽ വഹാബ് സ്വാഗതവും മൂസ പാറാൽ നന്ദിയും അർപ്പിച്ചു.