മോട്ടിവേഷൻ, കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തി

Wayanad

പെരിക്കല്ലൂർ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ ചുമതലയിലുള്ള പട്ടികവർഗ്ഗ പ്രോത്സാഹന പദ്ധതി പ്രകാരം പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ എസ്. ടി. കുട്ടികൾക്ക് മോട്ടിവേഷൻ, കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകി.

ജില്ലാ പഞ്ചായത്തിൻ്റെ അംഗീകൃത ട്രെയിനർമാരും അധ്യാപകരുമായ മനോജ് കെ.ജോൺ, എൽദോസ്.ടി.വി. എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കുട്ടികളിലെ പഠന താത്പര്യം വർദ്ധിപ്പിക്കുന്നതിനും ഭാവിയിലെ പഠന, ജോലി സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് ജി.ജി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, പി.ടി.എ.വൈസ് പ്രസിഡൻ്റ് കെ.എ. രാജേന്ദ്രൻ, മനോജ് കെ.ജോൺ എന്നിവർ അശംസ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ പി.കെ. വിനുരാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രതീഷ് സി.വി. നന്ദിയും പറഞ്ഞു.