കോഴിക്കോട്: കാജു കാഡോ കരാട്ടെ ആന്റ് മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് ഓള്‍ ഇന്ത്യ ഓള്‍ സ്റ്റൈല്‍ മാര്‍ഷല്‍ ആര്‍ട്സ് ഫുള്‍ കോടാക്ട് ഓപ്പണ്‍ ടൂര്‍ണമെന്റ് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഓ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി സെക്രട്ടറി രതീഷ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അഡ്വ. സൂര്യനാരായണന്‍, ലോക കേരള സഭ അംഗം കബീര്‍ സലാല, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി.കെ.മോഹന്‍ദാസ്, മുന്‍ കൗണ്‍സിലര്‍ പത്മനാഭന്‍, പി.ആര്‍. പ്രസന്നടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. രാഗേഷ് സി.പി. സ്വാഗതവും കിരണ്‍ കുമാര്‍ പി. നന്ദിയും പറയും.

കേരളം, കര്‍ണാടക, തമിഴ്നാട്, അന്ധ്രപ്രദേശ്, ആസാം. ഒറീസ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങില്‍ നിന്നായി 1500-ഓളം പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. 6-8, 9-11, 12-14, 15-17, 18ന് മുകളില്‍ സീനിയര്‍ എിങ്ങനെ എയ്ജ് കാറ്റഗറിയില്‍ വെയ്റ്റ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. പുരുഷന്മാര്‍ക്കും സീനിയര്‍ വിഭാഗത്തില്‍ കരാട്ടേ, കിക്ക് ബോക്സിംഗ് എന്നീ വിഭാഗത്തില്‍ പ്രത്യേകം മത്സരങ്ങള്‍ നടക്കുന്നുണ്ട്.