ഷാർജ സെയ്ഫ്സോണിൽ ബിസിനസ് ചെയ്യാൻ അവസരം; വൺ ടു വൺ മീറ്റിംഗ് മെയ് 6 നും 7 നും

Kozhikode

കോഴിക്കോട് : ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംരഭകർക്ക് ഷാർജ എയർപോർട്ട് ഇൻ്റർനാഷണൽ ഫ്രീ സെയ്ഫ് സോണിൽ ബിസിനസ് തുടങ്ങുന്നതിന് അവസരം നൽകുന്നു.

ഇതിനായി കമ്പിനികളും സംരംഭകരും തമ്മിലുള്ള കൂടികാഴ്ച ഈ മാസം 6 നും 7 നും താജ് ഗെയ്റ്റ് വേ ഹോട്ടലിൽ നടക്കും. രണ്ട് ദിവസങ്ങളിലായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബി ടു ബി മീറ്റ് ന് അവസരം ഒരുക്കും . ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ബിസിനസ് / നിക്ഷേപ അവസരങ്ങൾ , വിദേശ കമ്പിനികൾക്ക് ഫ്രീ സോൺ വാഗ്ദാനം ചെയ്യുന്ന വിവിധ തരം ഗുണങ്ങളും നിക്ഷേപങ്ങളും മിഡിൽ ഈസ്റ്റ് , ആഫ്രിക്ക , സെൻഡ്രൽ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇന്ത്യൻ കമ്പിനികൾക്ക് അവരുടെ ബിസിനസ് എങ്ങനെ വിപുലീകരിക്കാം എന്നിവയെ കുറിച്ച് മനസിലാക്കാനും സാധ്യമാകും. പ്രവേശനം
സൗജന്യം . പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുക. ഫോൺ:984587055.