തിരുവനന്തപുരം: സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ചിരിക്കുന്ന ജനുവരി 22 ലെ പണിമുടക്കത്തിന് മുന്നോടിയായി കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്ക് വിളംബര ജാഥയ്ക്ക് നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷന് മുന്നിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് യോഗം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ജോർജ് ആൻ്റണി, വി.സി. ഷിബു ഷൈൻ, നിതീഷ് കാന്ത്, അനൂജ്, ശ്രീകാന്ത്, കെ. ബിജു, എസ്. ഷാജി, എസ്.എസ്. സജി, എസ്.ആർ ബിജു, അജയാക്ഷൻ പി.എസ്, സുജ കുമാരി. ഷിബു , അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി