കല്പറ്റ: കൽപ്പറ്റ ഏരിയയിലെ വില്ലേജുകളിലെ കർഷകരെ ആശങ്കയിലാക്കുന്ന ഭൂപ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള കർഷക സംഘം കൽപ്പറ്റ ഏരിയാ ശിൽപ്പശാല സർക്കാരിനോട് ആവശ്യപ്പെട്ടു.
കൺവെൻഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ:പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് കുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി വി.ഹാരിസ് അഭിവാദ്യം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ജെയിൻ ആൻ്റണി അധ്യക്ഷനായിരുന്നു. സെക്രട്ടറി അബ്ദുറഹ്മാൻ, കെ.ശിവദാസൻ,ജോബിഷ് കുര്യൻ എന്നിവർ സംസാരിച്ചു.