കോഴിക്കോട്: ‘മതേതരമാണ് മണ്ണും മനസ്സും, മാതൃകയാണ് കേരളം’ എന്ന തലക്കെട്ടിൽ ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മാനവിക സമ്മേളനം നാളെ (2025 ജനുവരി 24 വെള്ളി) വൈകിട്ട് 4.30മുതൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടക്കും. കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രമുഖ സാഹിത്യകാരൻ കെ.പി രാമനുണ്ണി, മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. പി.കെ ഫിറോസ്, എം.ഗിരീഷ്, നിജേഷ് അരവിന്ദ്, റവ.ഡോ ടി.എ ജെയിംസ്, ഷുക്കൂർ സ്വലാഹി, കെ.എം.എ അസീസ്, വളപ്പിൽ അബ്ദുസ്സലാം, ഷിയാസ് മാസ്റ്റർ, ഹാഫിസ് റഹ്‌മാൻ, റഹ്മത്തുള്ള സ്വലാഹി എന്നിവർ പ്രസംഗിക്കും.
![](https://nattuvarthamanam.com/wp-content/uploads/2025/01/ism-3.jpg)