പവർ പർച്ചേസിംഗിന് പുറം കരാർ ഏജൻസികളെ അനുവദി ക്കരുത്: എൻ. ശക്തൻ

Thiruvananthapuram

തിരുവനന്തപുരം: ബ്രൂവറി അഴിമതിയ്ക്ക് സമാനമായ സാഹചര്യമാണ് പവർ പർച്ചേസിംഗിന് ഔട്ട് സോഴ്സിംഗ് ഏജൻജികളെ ഏർപ്പെടുത്തുന്നതിലൂടെ കെ.എസ്.ഇ.ബി.യിലും ഉണ്ടാകാൻ പോകുന്നതെന്ന് KPCC സീനിയർ വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയുമായ എൻ.ശക്തൻ പറഞ്ഞു.

സ്വകാര്യ ജലവൈദ്യുതി പദ്ധതികൾ ഏറ്റെടുക്കുക, ജീവനക്കരുടെ അർഹതപ്പെട്ട ആനുകുല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടം വൈദ്യുതി ഭവന് മുന്നിൽ ഐ.എൻ.റ്റി.യു.സി സംഘടിപ്പിച്ച ഭാരവാഹികളുടെ സത്യാഗ്രഹ സമരത്തിൻ്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. KPWC വർക്കിംഗ് പ്രസിഡൻ്റ് അലി അറയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. INTUC സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമായ പ്രതീപ് നെയ്യാറ്റിൻകര, KPWC INTUC സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ആർ. എസ്.വിനോദ് മണി, മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റ്റി.വി. സുരേഷ്, ഭാരവാഹികളായ താജുദ്ദീൻ, സാബുകുമാർ, ഷുബീല, ജാഫർമോൻ തുടങ്ങിയവർ സംസാരിച്ചു.