കോഴിക്കോട് : വഖഫ് സ്വത്തുക്കൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വഖഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച കോഴിക്കോട്ട് ബഹുജന സംഗമം സംഘടിപ്പിക്കും. മുസ്ലിം സമുദായത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധമായ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വൈകീട്ട് 4.30-ന് മുതലക്കുളം മൈതാനിയിലാണ് ബഹുജന സംഗമം നടക്കുക.
കേരള സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. അഡ്വ. ഹാരിസ് ബീരാൻ എം.പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എൻ.എം മർകസുദ്ദഅവ പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി അദ്ധ്യക്ഷത വഹിക്കും.
അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, കെ.ടി കുഞ്ഞിക്കണ്ണൻ, അഡ്വ. കെ.പി നൗഷാദലി, എം. അഹമ്മദ് കുട്ടി മദനി, അഡ്വ.പി.മുഹമ്മദ് ഹനീഫ, ഡോ. ഫസൽ ഗഫൂർ, എ.പി അബ്ദുൽ വഹാബ്, എഞ്ചി. പി. മമ്മദ് കോയ, അബ്ദുലത്തീഫ് കരുമ്പിലാക്കൽ, ഡോ. അൻവർ സാദത്ത് പ്രസംഗിക്കും.