മാധ്യമപ്രവർത്തകർക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : സംസ്ഥാന വനം- വന്യജീവി വകുപ്പിലെ സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖലാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ
കോഴിക്കോട് പ്രസ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന ക്യാംപ് ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ, ആർ.കീർത്തി ഉദ്ഘാടനം ചെയ്തു.

സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ അധ്യക്ഷത വഹിച്ചു.പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, വൈസ് പ്രസിഡൻ്റ് കെ.എസ് രേഷ്മ എന്നിവർ സംസാരിച്ചു. കോഴിക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, (സോഷ്യൽ ഫോറസ്ട്രി ) ദിവ്യ കെ.എൻ.സ്വാഗതവും , വടകര
സെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻ കുട്ടി നന്ദിയും പറഞ്ഞു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (Rtd) പി.പ്രഭാകരൻ, വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ,
കൺസർവേഷൻ ബയോളജിസ്റ്റ് ഒ.വിഷ്ണു , വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻ്റ് എൻ.ബാദുഷ ക്ലാസ്സുകളെടുത്തു. വടകര റെയിഞ്ച് ഫോറസ്റ്റ് ഒഫീസർ
എം പി സജീവ് , ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.കെ.സുന്ദരൻ ,
സെക്ഷൻ ഫോറസ്റ്റ് ഒഫീസർ കെ.കെ. ബൈജു, ബീറ്റ് ഫോറസ്റ്റ് ഒഫീസർ അഖിലേഷ്
എന്നിവരും സന്നിഹിതരായിരുന്നു.