നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ്

Thiruvananthapuram

തിരുവനന്തപുരം: നിംസ് മെഡിസിറ്റിയുടെ ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം പി.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു.

നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം മേധാവി ഡോ.ബിജു ഐ.ജി നായർ നേതൃത്വം നൽകിയ ക്യാമ്പിൽ നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.

നന്ദാവനം റസിഡൻസ് അസോസിയേഷൻ ട്രഷറർ റസൂൽ ഖാൻ, മുണ്ടക്കൽ രാജേഷ്, സാമൂഹ്യ പ്രവർത്തകൻ എം എം സഫർ, സൈജു മുഹമ്മദ്, നിംസ് മൈക്രോ ഹോസ്പിറ്റൽസ് കൺസൾട്ടന്റുമാരായ ഡോ.സൂസൻ കോശി, ഡോ.ദേവി, ഡോ.ആതിര ,നിംസ് മെഡിസിറ്റി സീനിയർ കൺസൾട്ടന്റ് ഡോ.ഇന്ദിരാമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.

നിംസ് മൈക്രോ ഹോസ്പിറ്റൽസ് സി ഇ ഒ ഫാത്തിമ മിസാജ് കൃതജ്ഞത രേഖപ്പെടുത്തി.