സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടത്തി

Wayanad

കമ്പളക്കാട് : ഗവ. യുപി സ്കൂളിൻ്റെ 96 മത് വാർഷികം ആഘോഷിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ മുനീർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യാതിഥിയായി. സ്കൂൾ വാർഷിക റിപ്പോർട്ട് റോസ്മേരി പി എൽ അവതരിപ്പിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക റീന ടീച്ചർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാവിരുന്നും പ്രശസ്ത ഗായകനും പൂർവ്വ വിദ്യാർത്ഥിയുമായ നിസാർ വയനാട്, നൂരിഷ ചളിക്കണ്ടം എന്നിവരുടെ ഇശൽ സന്ധ്യയും നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർഷാ ചേനോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, വാർഡ് മെമ്പർമാരായ കമലാരാമൻ, സലിജ ഉണ്ണി, ലത്തീഫ് മേമാടൻ, എ ഇ ഒ ജോയി വി സ്കറിയ, ബിപിസി കൊച്ചുത്രേസ്യ എം.പി, ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ, എസ്.എം.സി ചെയർമാൻ ഹാരിസ് അയാട്ട്, എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി ടി എ വൈസ് പ്രസിഡണ്ട് നയീം സി.എ, എസ് ആർ ജി കൺവീനർ സ്വപ്ന വിഎസ്, ദീപ ഡി, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, വി പി ഷുക്കൂർ ഹാജി, അംബി ചിറയിൽ, മുജീബ് കീരിയാടൻ, ഷമീർ കെ പി, ഗഫൂർ മേമാടൻ, ഷമീർ സി കെ, രാജേഷ്, സ്കൂൾ ലീഡർ കദീജ മെഹറിൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ കെപി അഷ്റഫ് നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളുടെ കലാവിരുന്നിന് സ്വപ്ന വി, നിഷിത കെ.പി എന്നിവർ നേതൃത്വം നൽകി.