തിരുവനന്തപുരം: ഔഷധ വിതരണ രംഗത്തെ പ്രമുഖരായ ആശ്വാസ് ലൈഫ് കെയർ
പുതിയതായി നെയ്യാറ്റിൻകരയിൽ ആരംഭിച്ച ആധുനിക സംവിധാനങ്ങളോട് കൂടിയ പോളിക്ലിനിക് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉദ്ഘാടനദിന ത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആശ്വാസ് ലൈഫ് കെയർ ചെയർമാൻ വൈ.എസ്.ബിജു ഉദ്ഘാടനം ചെയ്തു.
സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് ആശ്വാസമായി. ദീർഘകാലമായി വീടുകളിൽ രോഗികളായി കിടക്കുന്നവർക്ക് സൗജന്യമായി വാട്ടർ ബെഡും ഡയപ്പറുകളും സൗജന്യമായി ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലയിലെ മികച്ച ഡോക്ടർമാരുടെ സേവനങ്ങൾക്കൊപ്പം ഹോം കെയർ പ്രവർത്തനങ്ങളും ഫിസിയോതെറാപ്പി ഹോം നഴ്സിംഗ്, ഫാർമസി, ലബോറട്ടറി സൗകര്യങ്ങളും പോളിക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.
ഔഷധവിതരണരംഗത്ത് അവിസ്മരണീയമായ പ്രവർത്തനങ്ങൾ രണ്ടു പതിറ്റാണ്ടുകാലമായി നടത്തിക്കൊണ്ടിരിക്കുന്ന, ആശ്വാസ് ലൈഫ് കെയറിന്റെ ആരോഗ്യരംഗത്തെ പുതിയ കാൽവെയ്പിന് ആശംസകൾ നേർന്ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് ഫ്രാങ്ക്ളിൻ (ആരോഗ്യം),
അനിതകുമാരി എൻ.കെ (ക്ഷേമകാര്യം) കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ, കലടീച്ചർ, പി.എസ്. ലക്ഷ്മി, ഷിബുരാജ് കൃഷ്ണ, ഡോ.ബീനാമോൾ എസ്.ജി (ഡയറക്ടർ, ലൈഫ് ഫൗണ്ടേഷൻ), ഷിബു പുത്തൻപറമ്പിൽ (പ്രസിഡന്റ്, ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റി), ബെർലിൻ രഞ്ജിത്ത് (സെക്രട്ടറി, ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വൈ.എസ്. ബിജു (ചെയർമാൻ, ആശ്വാസ് ലൈഫ് കെയർ) എം.വി.ജയദേവ്
(വൈസ് ചെയർമാൻ, ആശ്വാസ് ലൈഫ് കെയർ) എസ്.എസ്. രജനീഷ്കുമാർ (മാനേജിംഗ് ഡയറക്ടർ, ആശ്വാസ് ഡയഗ്നോസ്റ്റിക്സ്) എന്നിവർ സജീവമായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ 9.00 മുതൽ രാത്രി 8.00 വരെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. അപ്പോയിന്റ്മെന്റ് ന് ബന്ധപ്പെടേണ്ട നമ്പർ : 8714978512.