കല്പറ്റ: ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നു. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ്(27) കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വയനാട് ഹര്‍ത്താല്‍ നടക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു ജീവന് കൂടെ വന്യമൃഗ ആക്രമത്തില്‍ നഷ്ടമായത്. ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാനയാക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. അധികം ജനവാസമില്ലാത്ത മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തിന് സമീപമാണ് അട്ടമല.
