ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി

Wayanad

കല്പറ്റ: കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനവും മധുര പലഹാരങ്ങളും വിതരണം നടത്തി. വെറുപ്പിന്റെ കമ്പോളം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഭരണകൂടത്തിനെതിരായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടു എന്നുള്ളതാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് എന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രകടനത്തിനും ആഘോഷ പരിപാടികള്‍ക്കും കെ പി സി സി മെമ്പര്‍ പി പി ആലി, മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ, അഡ്വക്കറ്റ് ടി ജെ ഐസക്, കെ അജിത, അരുണ്‍ദേവ് സി എ, ഹര്‍ഷല്‍ കോന്നാടന്‍, സെബാസ്റ്റ്യന്‍ കലറ്റ, ഇ വി എബ്രഹാം, പി വിനോദ് കുമാര്‍, പ്രതാപ് കല്പറ്റ, മുഹമ്മദ് ഫെബിന്‍, ഷൈജല്‍ ബൈപ്പാസ്, പി ആര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു