തെരഞ്ഞെടുപ്പ് തിയ്യതി വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണം: മുജാഹിദ് സംഗമം

Kozhikode

കോഴിക്കോട് : കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച ജുമുഅ ദിവസം വോട്ടെടുപ്പ് നടത്താനുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം പിൻവലിക്കണമെന്ന് കോഴിക്കോട് സൗത്ത് ജില്ല മുജാഹിദ് ഡലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും ദശലക്ഷക്കണക്കിന് വോട്ടർമാർക്കും പ്രയാസമുണ്ടാക്കുന്ന ഈ തീരുമാനം രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിൻ്റെ ഭാഗമായി വേണം കരുതാൻ. കേരളത്തിലെ മതേതര കക്ഷികൾ ഒന്നിച്ച് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് തീരുമാനം പിൻവലിപ്പിക്കാൻ സമ്മർദ്ധമുണ്ടാകണമെന്ന് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി വഴി മത വിഭജനത്തിലൂടെ വോട്ട് സമാഹരണത്തിനുള്ള ശ്രമങ്ങളെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണമെന്നും ഡലിഗേറ്റ് മീറ്റ് അഭിപ്രായപ്പെട്ടു. കോഴിക്കോട് വൈ . എം. സി.എ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.എസ് എം സംസ്ഥാന ജന : സെക്രട്ടറി ഡോ: കെ.ടി. അൻവർ സാദത്ത് , ഹജ്ജ് കമ്മറ്റി അംഗം ഡോ: ഐ.പി. അബ്ദുൽ സലാം , സംസ്ഥാന ഭാരവാഹികളായ ഫൈസൽ നൻമണ്ട, അഡ്വ. പി.എം. ഹനീഫ , ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻ കോയ, ജില്ല ഭാരവാഹികളായ അബ്ദുൽ റശീദ് മടവൂർ , എം.ടി. അബ്ദുൽ ഗഫൂർ , ശുക്കൂർ കോണിക്കൽ , പി. അബ്ദുൽ മജീദ് പുത്തൂർ , പി.സി. അബ്ദുറഹിമാൻ , കുഞ്ഞിക്കോയ ഒളവണ്ണ , മുഹമ്മദലി കൊളത്തറ , ബി.വി. മെഹബൂബ് , അബ്ദുസലാം കാവുങ്ങൽ , എൻ.ടി. അബ്ദുറഹിമാൻ, അബ്ദുല്ലത്തീഫ് അത്താണിക്കൽ പ്രസംഗിച്ചു.