തലോടൽഭക്ഷ്യകിറ്റ് വിതരണം തുടങ്ങി.

Wayanad

കൽപ്പറ്റ: മുസ്ലിം സർവീസ് സൊസൈറ്റി (എം. എസ്.എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് വേണ്ടി നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയായ തലോടൽ പെൻഷൻ പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഭക്ഷ്യ കിറ്റുകൾ വിതരണം തുടങ്ങി.

നോമ്പൊരുക്കത്തിന്റെ ഭാഗമായി എം.എസ്.എസ് കൽപ്പറ്റ യൂണിറ്റ് വനിതാ വിംഗിൻ്റെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.

എം. എസ് എസിൻ്റെ തലോടൽ പദ്ധതിയിലൂടെ കിടപ്പിലായ രോഗികൾക്ക് ഓരോ മാസവും പെൻഷൻ തുക മണിയോർഡറായി ജില്ലാ കമ്മിറ്റി അവകാശികളുടെ കൈകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമെയാണ് കൽപ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം തുടങ്ങിയത്.

നോമ്പൊരുക്കത്തിന്റെ ഭാഗമായി നിസ്കാര കുപ്പായം, ഒട്ടിസം ബാധിതർക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

നോമ്പൊരുക്കത്തിന്റെ ഭാഗമായി തലോടൽ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് എം.എസ്.എസ് കൽപ്പറ്റ യൂണിറ്റ് വനിത വിംഗ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ. നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡൻറ് ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കല്ലങ്ങോടൻ ജസീത ഡാലിയ സ്വാഗതം പറഞ്ഞു.

എംഎസ്എസ് ജില്ലാ ജോ.സെക്രട്ടറി സലീം അറക്കൽ, എം.എസ്.എസ് കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി, ട്രഷറർ വി. ബദറുദ്ദീൻ, വനിതാ വിംഗ് ഭാരവാഹികളായ സെറീന ഷാജി, ജമീല മാടായി, സലീന കരീം, റഫ് ല ലിനീഷ് നജ്മുദ്ദീൻ, കെ പി ഷാജി, കെ അബ്ദുൽ കരീം പ്രസംഗിച്ചു.

വി പാത്തുമ്മ , വി ബൽക്കീസ്, സക്കീന മങ്ങാടൻ, സുഹറ മാമ്പറ്റ, ഷുക്കൂർ മങ്ങാടൻ, പി പി മുഹമ്മദ് നേതൃത്വം നൽകി.