എ ഡി സയിന്‍റിഫിക് ഇന്‍ഡക്‌സ്; പ്രഫ. സാബു തോമസ് മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍

Kottayam

കോട്ടയം: ജര്‍മനി ആസ്ഥാനമായുള്ള അള്‍പര്‍ഡോഗര്‍(എ.ഡി) സയിന്റിറിക് ഇന്‍ഡക്‌സില്‍ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഇടം നേടി.

കഴിഞ്ഞ ആറു വര്‍ഷത്തെ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് പ്രകാരം കെമിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഇദ്ദേഹം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഏഷ്യയില്‍ പതിനെട്ടാം റാങ്കും ആഗോള തലത്തില്‍ 71 ാം റാങ്കുമാണ്. നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ രാജ്യത്ത് ഇരുപതാം സ്ഥാനവും ഏഷ്യയില്‍ 87 ാം സ്ഥാനവും ആഗോളതലത്തില്‍ 804 ാം സ്ഥാനവുമാണ്.

217 രാജ്യങ്ങളിലെ 19584 സര്‍വകലാശാലകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാനങ്ങളിലെയും 1310653 ഗവേഷകരുടെ പഠനങ്ങള്‍ വിലയിരുത്തിയാണ് എഡി സയിന്റിഫിക് ഇന്‍ഡക്‌സ് തയ്യാറാക്കിയത്.

പോളിമെര്‍ സയെന്‍സ്, നാനോ സയന്‍സ്, നാനോ ടെക്‌നോളജി മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രഫ. സാബു തോമസ് ഇതുവരെ 120 പി.എച്ച്.ഡി ഗവേഷണങ്ങള്‍ക്ക് ഗൈഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെയും വിദേശത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറി സര്‍വകലാശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി രാജ്യാന്തര സംയുക്ത ഗവേഷണ സംരംഭങ്ങളിലും മഹാത്മാ ഗാന്ധി സര്‍വകലാശാല പങ്കാളിയാണ്.

1 thought on “എ ഡി സയിന്‍റിഫിക് ഇന്‍ഡക്‌സ്; പ്രഫ. സാബു തോമസ് മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍

Leave a Reply

Your email address will not be published. Required fields are marked *