കോട്ടയം: ഇന്ത്യയിലെ തന്നെ നവോത്ഥാന നായകന്മാരായ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കേരളത്തില്‍ പ്രവര്‍ത്തനം നടത്തിയ യുഗപുരുഷന്മാരായ ദൈവീക പ്രതീകമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ഓണം നാളിലെ ചതയം ദിനവും സി എം ഐ സഭയുടെ സ്ഥാപകനും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ വ്യക്തവായിരുന്ന വിശുദ്ധ ചാവറ പിതാവിന്റെ ഓര്‍മ്മ ദിനമായ ജനുവരി മൂന്നാം തീയതിയും ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ലോഹ്യ കര്‍മ്മ സമിതിയുടെ കോട്ടയം ജില്ലയിലെ പ്രധാന പ്രവര്‍ത്തകരുടെയും ജില്ലാ സംസ്ഥാന ഭാരവാഹികളുടെയും യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്.
ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് അടിയന്തിര നിവേദനം നല്‍കുവാന്‍ യോഗം തീരുമാനിച്ചു. സ്‌കൈലൈന്‍ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന കമ്മിറ്റി ഡല്‍ഹി ജന്തര്‍ മന്ദിറില്‍ നടത്തുന്ന കൂട്ട ഉപവാസ പരിപാടിയില്‍ ജില്ലയില്‍ നിന്നും 10 പേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ജിഷോ ഏറ്റുമാനൂര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ പ്രസിഡണ്ട് ജിജി തോമസ് അധ്യക്ഷത വഹിച്ചു. ബെന്നി തോമസ്, ശ്യാമ പ്രസാദ്, കല്ലുകളും രാജു എന്നിവര്‍ പ്രസംഗിച്ചു. വിപിന്‍ തോമസ് സ്വാഗതവും ദിലീപ് ചാക്കോ നന്ദിയും പറഞ്ഞു.