യുവഡോക്ടറുടെ കൊലപാതകം: പാലായില്‍ ഡോക്ടര്‍മാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Kottayam

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പാലാ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവഡോക്ടര്‍ വന്ദനാ ദാസിനെ ദാരുണമായി കൊല ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു പാലായില്‍ ഡോക്ടര്‍മാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉപരോധത്തിന് മുന്നോടിയായി പാലാ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍നിന്നും പാലാ പൊലീസ് സ്‌റ്റേഷനിലേക്ക് ഡോക്ടര്‍മാര്‍ പ്രതിഷേധമാര്‍ച്ചും നടത്തി. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കെ ജി എം ഒ എ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി പരിപാടി സംഘടിപ്പിച്ചത്.

ഐ എം എ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ ജോസ് കുരുവിള ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഐ എം എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സിറിയക് തോമസ്, ഡോ പി എന്‍ രാഘവന്‍, ഡോ പ്രദീപ് മാത്യു, ഡോ ശബരീനാഥ്, ഡോ അജു സിറിയക്, ഡോ ജോര്‍ജ് എഫ് മൂലയില്‍, ഡോ ബിജു ഐസക്, ഡോ ഹരികുമാര്‍, ഡോ തോമസ് വര്‍ഗീസ്, ഡോ സേതു സ്റ്റീഫന്‍, ഡോ എബി ചാക്കോ, ഡോ സ്മിത വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ റ്റിജിസ് മാത്യു, ഡോ തോമസ് ജോര്‍ജ്, ഡോ ജ്യോതി നായര്‍, ഡോ ലൗലി ജാസ്മിന്‍, ഡോ കിരണ്‍കുമാര്‍, ഡോ അനിറ്റ്, ഡോ കെ ജെ തോമസ്, ഡോ അനീഷ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.