ആയഞ്ചേരി : മനുഷ്യ ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് കുറഞ്ഞു വരുന്ന പ്രയാസങ്ങൾ പരിഹരിക്കുക എന്ന പൊതു ബോധവത്കരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ ലോക പ്രോട്ടീൻ ദിനാചരണം നടത്തി. പച്ചക്കറിയിൽ നിന്നും പഴവർഗ്ഗങ്ങളിൽ നിന്നും മുട്ട, പാൽ, പയർ വർഗ്ഗങ്ങളിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പുതുതലമുറ അത്തരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് കൊണ്ട് കോശവളർച്ചയും, രക്തവും കുറഞ്ഞു വരുന്ന പ്രവണത കൂടി വരികയാണ്. പ്രോട്ടീൻ കുട്ടികളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതുകൊണ്ട് അവ കൂടുതൽ ഉൾപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് അംഗണവാടി കുട്ടികൾക്ക് മുട്ടയും പഴങ്ങളും വിതരണം ചെയ്ത് ദിനാചരണം നടത്തിയതെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു.
തുടർന്ന് കാർഷിക വിളകളെയും അതിൻ്റെ പ്രാധാന്യത്തെയും കുട്ടികളെ പരിചയപ്പെടുത്തി. അവർ മണ്ണറിഞ്ഞും മനസ്സറിഞ്ഞും കുട്ടി കർഷകരായി വേഷമണിഞ്ഞും പരിപാടികൾ ആസ്വദിച്ചു. കുളങ്ങരത്ത് നാരായണക്കുറുപ്പ്, റീനടീച്ചർ, ഹെൽപ്പർ ഉഷ തുടങ്ങിയവർ സംബന്ധിച്ചു.
