വില നിലവാര നിയന്ത്രണ കമ്മീഷനെ നിയമിക്കണം

Kozhikode

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വിലകള്‍ തോന്നിയ മാതിരി വാങ്ങി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനത്ത് വില നിലവാര നിയന്ത്രണ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദേശീയ ഉപഭോക്തൃത ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ കേരള ഉത്തര മേഖല കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഭക്ഷ്യസാധനങ്ങളിലെ മായം കലര്‍ത്തുന്നതിനെ കുറിച്ച് പരിശോധന കര്‍ശനം ആക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി നേതാവ് സി.പി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ: ലൂക്കാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.മേഖല പ്രസിഡണ്ട് രാമദാസ് വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി,പി.ഷോബി,സി.പി.ശ്രീജ ബിജു,അനില്‍ നടക്കാവ്,സി.ജെ.ലൈജു എന്നിവര്‍ സംസാരിച്ചു.