ചിറയിൻകീഴ്; ശാരീരികവും മാനസികവുമായ മികച്ച ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാൻ സമൂഹം ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് അഭിപ്രായപ്പെട്ടു. ലഹരി , മദ്യപാനം, ആത്മഹത്യ പ്രവണത ഉൾപ്പെടെ സമൂഹത്തെ ബാധിക്കുന്ന വിപത്തുകൾക്ക് എതിരെ സമൂഹം ഒന്നായി അണിനരക്കണമെന്നും അതിന് വിവിധ തരത്തിലുളള സാംസ്കാരികബോധവത്കരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്. സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് പ്രസിഡന്റ് വിഷ്ണുഭക്തൻ, ഡോ. സീരപാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ചിറ. താലൂക്ക് ആശുപത്രിയിലെ ഇഎൻടി വിദഗ്ധൻ ഡോ. ജി.എസ് വിജയകൃഷ്ണൻ, കിഴുവിലം ഗവ. ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. തങ്ക ആർ, എന്നിവർ ആരോഗ്യ രത്ന പുരസ്കാരവും, കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്പക്ടർ ഷഫി എ,എൻ കർമ്മ രത്ന പുരസ്കാരവും, ഗവ. യുപിഎസ് പാലവിളയിലെ പ്രീ പ്രൈമറി ടീച്ചർ സ്മിത അജിത് അധ്യാപക രത്ന പുരസ്കാരവും, ഡോ. സംഗീത സജയൻ, ഡോ. അദീപ് വി, ഡോ. ആവണി എസ്, ഡോ. ഹണി എസ് ലാൽ , ഗോപിക ആർ.എസ്, ശിവാനി എസ് എന്നിവർ യുവരത്ന പുരസ്കാരങ്ങളും ഏറ്റുവാങ്ങി,
രാജീവ് അടുന്നിലശ്ശേരി, പ്രേം കുമാർ, പ്രദീപ് കുമാർ, അശ്വിൻദാസ് തുടങ്ങയവർ സംസാരിച്ചു.