കൊച്ചി : നഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് അധികാരികളുടെ മുന്നിൽ സമർപ്പിക്കുന്നതിനായി ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് എറണാകുളം, പാലക്കാട് ജില്ലകളിൽ വരുന്ന ഏപ്രിൽ മെയ് മാസങ്ങളിലായി സദസ്സ് സംഘടിപ്പിക്കുമെന്ന് ചെയർമാൻ ശ്രീ ബിജു തേറാട്ടിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇത്തരത്തിലുള്ള സദസ്സുകൾക്ക് വന്‍ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ ടൗൺ ഹാളിൽ നടന്ന ഉജ്ജ്വല പരിപാടിക്ക് ശേഷം വിവിധ രാഷ്ട്രീയ, കലാ സംസ്കാരിക, പൗരപ്രമുഖർ ഈ കൂട്ടായ്മയ്ക്ക് യോടൊപ്പം അണിചേരുന്നത് ആവേശം ഉളാവാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു