ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഷവർമ, അൽഫാം തുടങ്ങിയ പശ്ചാത്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ വില്പന നടത്തരുത്: തേറാട്ടിൽ കോൺഗ്രസ്‌

Eranakulam

കൊച്ചി: നിത്യമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന അൽഫാം, ഷവർമ തുടങ്ങിയ പാശ്ചാത്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കേരളത്തിൽ വില്പന നടത്തരുതെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപെട്ടു.

നിരന്തരമായി ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.