ലഹരി വില്പനക്കിടെ യുവാവും യുവതിയും പിടിയിൽ

Crime

കണ്ണൂര്‍: ലോഡ്ജിൽ ലഹരി വില്പനക്കിടെ യുവാവും യുവതിയും പിടിയിൽ. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്‌, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരെ ആണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് ഗ്രാം എംഡിഎംഎയും കഞ്ചാവും പൊലീസ് പിടികൂടി.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ, ലൗലി മാലാകർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ട്രോളി ബാഗിലാക്കിയ ക‍ഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിലെത്തിയ സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സില്‍ നിന്നാണ് കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.