പൂതപ്പാട്ടുമായി മാധ്യമ പ്രവർത്തകൻ ആർ മോഹൻ ദർശനം വനിതാ വേദിയിൽ

Kozhikode

കോഴിക്കോട് : കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ മോഹൻ ദർശനം സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്തു. മാതൃത്വത്തിൻ്റെ അമൃതവർഷിണിയാണ് ശക്തിയുടെ കവിയായ ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, നിർവ്വാഹക സമിതി അംഗങ്ങളായ പി കെ ശാന്ത,മിനി ജോസഫ്, പി കെ പ്രഭാവതി, കെ കെ അമ്മിണി, പി കെ ലക്ഷ്മി എന്നിവർ സംഘ ഗാനം അവതരിപ്പിച്ചു. ദർശനം ഗ്രന്ഥശാല രക്ഷാധികാരി എം എ ജോൺസൺ സ്വാഗതവും വനിത വേദി ചെയർപേഴ്സൺ സി പി ആയിഷ ബി നന്ദിയും പറഞ്ഞു.