പി.സി.ജോർജ് വർഗീയതയുടെ അപ്പോസ്തലൻ : നാസർ മുണ്ടക്കയം

Kozhikode

കോഴിക്കോട് : പി സി.ജോർജ് വർഗ്ഗീയതയുടെ അപ്പോസ്തലനായി മാറിയെന്നും ഇതിന് കുടപിടിക്കാൻ ചില ഈർക്കിലി മത സംഘടനകൾ രംഗത്ത് വരുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്നും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു. വേണ്ടിവന്നാൽ കേസിൽ കക്ഷി ചേരാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അടിക്കടിയുള്ള പ്രസ്താവനകൾ ലജ്ജാകരമാണെന്നും അദ്ദഹം പറഞ്ഞു.