പ്രണയാവിഷ്ക്കാരമായ 14 ഫെബ്രുവരി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രണയദിനത്തില്‍ പുറത്തിറങ്ങി

Cinema

കൊച്ചി: പ്രണയ ആവിഷ്‌കാരമായ 14 ഫെബ്രുവരി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രണയദിനത്തില്‍ പുറത്തിറങ്ങി. പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന 14 ഫെബ്രുവരി എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്, ചിറ്റൂര്‍ പരിസരപ്രദേശങ്ങളില്‍ പൂര്‍ത്തിയായി. അജിത് കുമാര്‍ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക. പ്രണയാര്‍ദ്ര ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി എന്ന സിനിമ.

ഹരിത്ത് (ഒടിയന്‍ ഫെയിം)നന്ദു, മേഘനാഥന്‍, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍, സാബു തിരുവല്ല, ശ്രീജിത്ത് വര്‍മ്മ, മിഥുന്‍ ആന്റണി, ചാരുകേഷ്, റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, ജിതിന്‍ ഗുരു മാത്യൂസ്, അമല, ആരതി നായര്‍, അപൂര്‍വ്വ, ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, രാജേഷ് ആര്‍, ശശികുമാര്‍ നായര്‍. രാഹുല്‍ സി വിമല ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനില്‍ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോന്‍ സിറിയക് നിര്‍വഹിക്കുന്നു. ചീഫ് അസോസിയറ്റ് ഡയറക്ടര്‍ ജയേന്ദ്ര ശര്‍മ.

ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷണ്‍ ഡോക്ടര്‍ കെ ജെ യേശുദാസ്, പത്മഭൂഷണ്‍ കെ എസ് ചിത്ര, മാതംഗി അജിത് കുമാര്‍, വിജയ് ചമ്പത്ത്, ഡോക്ടര്‍ കെ പി നന്ദകുമാര്‍ തുടങ്ങിയവരാണ്. ഗാനരചന ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, ശ്രീകുമാര്‍ ബാലകൃഷ്ണന്‍ എന്നിവരാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ വിജയ് ചമ്പത്ത് ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ എല്‍ പി സതീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം സരസ്. ആര്‍ട്ട് ഡയറക്ടര്‍ മുരളി ബേപ്പൂര്‍. കോസ്റ്റുംസ് ദേവന്‍ കുമാരപുരം. മേക്കപ്പ് ഷനീജ് ശില്പം. പോസ്റ്റര്‍ ഡിസൈന്‍ മനോജ് ഡിസൈന്‍സ്. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *