ആഘോഷങ്ങളിൽ മാതൃകയാവുക:കേരള ജംഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: പരമത വിദ്വേഷം പ്രചരിപ്പിച്ച് ഭയം സൃഷ്ടിക്കാനും ലഹരി ഉപയോഗമടക്കമുള്ള ജീർണ്ണതകളിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനം തകർക്കാനും ആഘോഷവേളകൾ ദുരുപയാഗപ്പെടുത്തുന്ന ഇക്കാലത്ത് ആഘോഷങ്ങളിൽ മാതൃക കാണിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ ആഹ്വാനം ചെയ്തു.

ആഘോഷമെന്നതോടൊപ്പം പെരുന്നാൾ ആരാധന കൂടിയാണ്. റമദാനിൽ നേടിയെടുത്ത ഭക്തിയുടെയും നിയന്ത്രണത്തിന്റെയും പാഠങ്ങൾ പെരുന്നാൾ ആഘോഷത്തോടെ നഷ്ടപ്പെടുത്തരുതെന്നും ഈ പുണ്യ ദിവസത്തെ പ്രാർത്ഥനകളിൽ ഫലസ്തീനിലെ സഹോദരങ്ങളെ ഉൾപ്പെടുത്തണമെന്നും കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി അഭ്യർത്ഥിച്ചു.