ലഹരിക്കെതിരെ പെൺ പ്രതിരോധം ഉയരണം: ഐ.ജി. എം ആരാമ്പ്രം ഇൻസ്പിറാ മീറ്റ്

Kozhikode

കുന്ദമംഗലം: ലഹരി കുറ്റകൃത്യങ്ങളിൽ സ്ത്രീകളും കണ്ണി ചേർക്കപ്പെടുന്ന പുതിയ സാഹചര്യത്തിൽ ലഹരി വിപത്തിനെതിരെ കുടുംബങ്ങളിലും വനിത കൂട്ടായ്മകളിലും ശക്തമായ അവബോധം നൽകണമെന്ന് ആരാമ്പ്രം ഹുദ സെൻ്ററിൽ നടന്ന ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ( ഐ.ജി.എം ) “ഇൻസ്പിറ ” ഇഫ്താർ ക്യാമ്പ് അഭിപ്രായപ്പെട്ടു. കാമ്പസുകളിൽ എല്ലാ പഠന പിരീയഡുകളിലും നിശ്ചിത സമയം മൂല്യങ്ങളും ധാർമ്മിക ചിന്തകളും പകർന്ന് നൽകാൻ അധ്യാപകർക്ക് കഴിയേണ്ടതുണ്ടെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ.എൻ. എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. നിൽവ ഫാത്തിമ അധ്യക്ഷത വഹിച്ചു. സി.കെ. റജീഷ് നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. ഫസ്മിന പുള്ളിക്കോത്ത് , ഇർഫാന , ഷിഫ്ന നൗഫൽ പ്രസംഗിച്ചു.