കെജിഎംസിടിഎയുടെ പുതിയ സംസ്ഥാനഭാരവാഹികൾ ചുമതലയേറ്റു

Thiruvananthapuram

ഡോ റോസ്നാരാ ബീഗം. ടി സംസ്ഥാന പ്രസിഡന്റ്, ഡോ. അരവിന്ദ് സി എസ്സ് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ അംഗീകൃതസംഘടനയായ കെജിഎംസിടിഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ റോസ്നാരാ ബീഗം. ടി യെയും , സംസ്ഥാന സെക്രട്ടറിയായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുശസ്ത്രക്രിയ വിഭാഗം പ്രൊഫസർ ഡോ. അരവിന്ദ് സി എസ്സ് നെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

ഡോ. റോസ്നാരാ ബീഗം. ടി, മുൻ വർഷങ്ങളിൽ സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും . കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറി ആയും ചുമതല വഹിച്ചിട്ടുണ്ട്. ഡോ. അരവിന്ദ് സി. എസ്, കെ.ജി.എം.സി.ടി.എ ജനറൽ സെക്രട്ടറി, തിരുവനന്തപുരം യൂണിറ്റിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകളും മുൻപ് വഹിച്ചിട്ടുണ്ട്.

തൄശ്ശൂർ മെഡിക്കൽ കോളേജ് ട്രാൻഫൂഷൻ മെഡിസിൻ പ്രൊഫസർ ഡോ സജിത്ത് വി സംസ്ഥാന ട്രഷറർ ആയും, മഞ്ചേരി മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ അബ്ദുൽ അസ്ലം ബുള്ളറ്റിൻ എഡിറ്ററായും കോഴിക്കോട് മെഡിക്കൽ കോളേജ് അനസ്തേഷ്യോളജി ലക്ചറർ ഡോ അർജുൻ എ ഐ.ടി സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി ചേർന്ന സംസ്ഥാനസമിതിയോഗത്തിൽ വച്ചു 2025ലെ സംസ്ഥാനഭാരവാഹികൾ ചുമതലയേറ്റു.