നാഷണൽ കോളേജിൽ സ്പോർട്സ് മീറ്റ് ആരംഭിച്ചു

Thiruvananthapuram

തിരുവനന്തപുരം: പഠനത്തോടൊപ്പം വിദ്യാർത്ഥികളെ കായികമായും കലാപരമായുള്ള കഴിവുകളെ പരി പോഷിപ്പിച്ച് വ്യക്തി വികാസത്തിന് ഉതകുന്ന തരത്തിൽ നാഷണൽ കോളേജിന്റെ മെഗാ വിദ്യാർത്ഥി സൗഹൃദ പദ്ധതിയായ ‘ലേണിങ് ഈസ് ലൈഫ്’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി സ്പോർട്സ് മീറ്റ് – 2025 നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ പോലെ തന്നെ മികച്ച പോയിന്റുകൾ കരസ്ഥമാക്കിയ വിദ്യാർഥി വിദ്യാർഥിനികൾ തുടർന്നുള്ള യൂണിവേഴ്സിറ്റി തലത്തിലും നാഷണൽ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കട്ടെ എന്നും മാറുന്ന ജീവിത സാഹചര്യത്തിൽ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റം നമ്മുടെ കായിക ശക്തിയെയും മത്സരത്വരയെയും ഒരു തരത്തിലും നഷ്ട്ടപ്പെടുത്താതിരിക്കട്ടെയെന്നും അദ്ദേഹം തദവസരത്തിൽ ആശംസിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കോളേജ് തലത്തിൽ മികച്ച വിജയം നേടിയ ഒട്ടേറെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നാഷണൽ സ്ഥലത്തിലും ഇൻറർനാഷണൽ തലത്തിലും പങ്കെടുത്ത്  തിളക്കമാർന്ന വിജയം കരസ്ഥമാക്കി എന്നത് ഈ മേളയ്ക്ക് മികവു കൂട്ടുന്നു.