നിഷ് കന്യാകുമാരി കൾച്ചറൽ ഫെസ്റ്റ് പ്രവാഹ 2025 സംഘടിപ്പിച്ചു. നൂറുൽ ഇസ്‌ലാം സെൻറർ ഫോർ ഹയർ എഡ്യൂക്കേഷൻ കാമ്പസിൽ നടന്ന ചടങ്ങ് പ്രശസ്ത സിനിമാതാരം ധ്യാൻ ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തോടൊപ്പം വിവിധ സാംസ്കാരിക മത്സരങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച “പ്രവാഹ 2025” വിദ്യാർത്ഥികൾക്ക് സാംസ്കാരിക ആശയങ്ങളും ചിന്തകളും കൈമാറുന്നതിനുള്ള ഒരു വേദിയായി മാറി.
നൂറുൽ ഇസ്‌ലാം പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, നൂറുൽ ഇസ്‌ലാം സർവകലാശാല വൈസ് ചാൻസലർ ഡോ.ടെസി തോമസ്, നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ.എ.പി മജീദ് ഖാന്റെ പത്നിയും , നിംസ് എം.ഡി എം.എസ് ഫൈസൽ ഖാന്റെ മാതാവുമായ സൈഫുന്നിസ, നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റ് അംഗം ഫാത്തിമ മിസാജ്, പ്രോ വൈസ് ചാൻസലർമാരായ ഡോ. കെ.എ.ജനാർദനൻ, ഡോ.ഷാജിൻ നർഗുണം, രജിസ്ട്രാർ ഡോ.പി. തിരുമാൽ വല്ലവൻ, നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ രാജ് ,
പ്രവാഹ 2025 കോ-ഓർഡിനേറ്റർ ഡോ. പ്രസീത തുടങ്ങിയവർ പങ്കെടുത്തു.
വിവിധ കായിക കലാ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.