നാഷണൽ കോളേജിൽ മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടി എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ. പി. എസ് ഉദ്ഘാടനം ചെയ്‌തു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജ് സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ടുകൊണ്ട്എൻലൈറ്റ് നാഷണൽൻറെ ഭാഗമായി ആരംഭിച്ച ലഹരി വിമുക്ത പ്രചാരണ പരിപാടി എക്സൈസ് കമ്മീഷണറും എഡി.ജി.പി. യും ആയ മഹിപാൽ യാദവ് . പി. എസ് തുടക്കം കുറിച്ചു. നാഷണൽ കോളേജിന്റെ ‘ലേണിങ് ഈസ് ലൈഫ്എന്ന വിദ്യാർത്ഥി സൗഹൃദ സഹായ പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച ലഹരി വിമുക്ത പ്രവർത്തനങ്ങൾ ഏറ്റവും ശ്ലാഘനീയവും സമൂഹത്തിന് മാതൃകയുമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിപാൽ യാദവ് പറഞ്ഞു. കലാലയത്തിനുള്ളിലും പുറത്തും ലഹരിക്കെതിരായുള്ള ശക്തമായ തുടർപ്രവർത്തനങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുവാൻ കലാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആമുഖപ്രസംഗത്തിൽ പ്രിൻസിപ്പൽ ഡോ. എസ്. . ഷാജഹാൻ അഭിപ്രായപ്പെട്ടു.