തിരുവനന്തപുരം: നാഷണൽ കോളേജിന്റെ ‘സിഎസ്എസ്.സി ഒ’ നാഷണൽ’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാരിൻറെ വിവര മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസിന്റെയും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെയും ദൂരദർശന്റെ പ്രാദേശിക വാർത്ത വിഭാഗത്തിന്റെയും മേധാവിയും റീജണൽ പാസ്പോർട്ട് ഓഫീസറുമായ നിജോ വർഗീസ് IIS നാളെ (15/04/2025) രാവിലെ പത്തുമണിക്ക് വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റുപ്രമുഖ വ്യക്തികൾ പങ്കെടുക്കും.