കോഴിക്കോട്: മാത്തോട്ടം സ്‌ക്വാഷിന്റെയും യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ മാത്തോട്ടത്ത് അടിയന്തര ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. ദുരന്തങ്ങളും അത്യാഹിതങ്ങളും ഏറെ നടക്കുന്ന ഇക്കാലത്ത് ഹൃദയ സ്തംഭനം, സ്‌ട്രോക്ക് (മസ്തിഷ്‌ക്കാഘാതം), വാഹനാപകടം, വെള്ളത്തില്‍ മുങ്ങല്‍, പാമ്പു കടിയേല്‍ക്കല്‍, ആഹാരം തൊണ്ടയില്‍ കുടുങ്ങല്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ച, ഷോക്കേല്‍ക്കല്‍, തീ പൊള്ളല്‍ ഇവയെല്ലാം സംഭവിക്കുന്ന നേരം എങ്ങിനെയാണ് അടിയന്തര ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ഡമ്മികള്‍ ഉപയോഗിച്ച് ആസ്റ്റര്‍ മിംസിലെ ബി.എല്‍.എസ് ട്രെയിനറായ എം.പി. മുനീറും സഹപ്രവര്‍ത്തകരും പരിശീലിപ്പിച്ചു.
യൂത്ത് ഹോസ്റ്റല്‍സ് കോഴിക്കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.വി. റഷീദ് അലി സ്വാഗതപ്രസംഗം നടത്തി. സ്‌ക്വാഷ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ച. കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. നാസര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വാടിയില്‍ നവാസ്, വി.എം. ശശികുമാര്‍ (സെക്രട്ടറി, യൂത്ത് ഹോസ്റ്റല്‍സ്) എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുസ്സലാം (സ്‌ക്വാഷ് സെക്രട്ടറി) നന്ദിയും പറഞ്ഞു.