ആര്‍ വി അലി മുസ്ലിയാര്‍ നിര്യാതനായി

Gulf News GCC

ദുബൈ: മലയാളിയും അജ്മാനിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ ആര്‍ വി അലി മുസ്ലിയാര്‍(78) നിര്യാതനായി. നാല് പതിറ്റാണ്ടിലേറെയായി അജ്മാന്‍ ഔഖാഫിലും പ്രവാസ ലോകത്തെ ആത്മീയ വേദികളിലും നിറ സാനിധ്യമായിരുന്നു അലി മുസ്ലിയാര്‍. തൃശൂര്‍ കേച്ചേരി സ്വദേശിയായിരുന്നു. 1977ല്‍ കപ്പല്‍ മാര്‍ഗമാണ് അദ്ദേഹം യു എ ഇയില്‍ എത്തുന്നത്. അജ്മാനിലെ നാസര്‍ സുവൈദി മദ്രസയുടെയും ഇമാം നവവി മദ്രസയുടെയും രക്ഷാധികാരിയാണ്.

തൃശൂര്‍ ജില്ലാ അജ്മാന്‍ കെ.എം.സി.സി പ്രസിഡന്റ് ആയും അജ്മാന്‍ സ്‌റ്റേറ്റ് കെ.എം.സി.സി വൈസ് പ്രെസിഡന്റായും മത കാര്യങ്ങളില്‍ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്ലിയാര്‍. ഇമാറാത്തിലെ പ്രവാസികളുടെ ആത്മീയ ഉപദേഷ്ടാവും ദുആ മജ്‌ലിസുകളിലെ മുഖ്യ സാനിധ്യവുമായിരുന്ന അദ്ദേഹം. മതസാംസ്‌കാരികസംഘടനാ രംഗങ്ങളില്‍ നിരവധി പദവികള്‍ വഹിച്ചിരുന്നു. 45 വര്‍ഷത്തെ പ്രവാസ ജീവിതം നയിച്ച അദ്ദേഹം 1981 മുതല്‍ 2022 ഡിസംബര്‍ വരെയാണ് ഔഖാഫില്‍ ഇമാമായി ജോലി ചെയ്തത്. റഫീദ, റഹീല എന്നിവര്‍ മക്കളാണ്. ഭാര്യ; മറിയം.

Leave a Reply

Your email address will not be published. Required fields are marked *