കോഴിക്കോട്: പി എഫ് പെന്‍ഷന്‍ ഹയര്‍ ഓപ്ഷന്‍ നല്‍കുന്നതിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് യൂണിയന്‍ കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പത്ര പ്രവര്‍ത്തക പെന്‍ഷന്‍ വര്‍ദ്ധന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി അബ്ദുള്‍ മജീദ്, എം രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു